Latest Updates

  തിരുവനന്തപുരം: വാഹന നിയമലംഘനങ്ങളില്‍ വ്യക്തമായ തെളിവില്ലാതെ കേസെടുക്കാനാവില്ലെന്ന് ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് ലൈസന്‍സ് ഇല്ല, പുക പരിശോധന നടത്താത്തത് തുടങ്ങിയ പേരുകളില്‍ അനധികൃതമായി കേസെടുക്കുന്നത് ഇനി പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത്തരം നടപടികള്‍ വകുപ്പിന്റെ പേരിന് ഭംഗം കുറയ്ക്കുന്നുവെന്നും, കൃത്യമായ തെളിവ് ഉണ്ടായാല്‍ മാത്രമേ കേസെടുക്കാവൂ എന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. കോണ്‍ട്രാക്ട് ഗ്യാരേജ് വാഹനങ്ങളുടെ ലഗേജ് ക്യാരിയറില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ നടപടിയെടുക്കാവൂ എന്നും, ടാക്‌സി വാഹനങ്ങളില്‍ ഇത്തരം നടപടികള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice